Short Vartha - Malayalam News

കോട്ടയത്ത് വാഹനാപകടം; ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്

MC റോഡിൽ കൂത്താട്ടുകുളത്താണ് അപകടം ഉണ്ടായത്. റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും, ട്രാവലറും, KSRTC യും അതിന്റെ പിന്നിലായി കാറും വന്നിടിക്കുകയായിരുന്നു. KSRTC ബസ്, ട്രാവലര്‍, കാര്‍ എന്നിവയിലുണ്ടായിരുന്ന ആളുകള്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. 35 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു യുവതിയുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ 34 പേര്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.