Short Vartha - Malayalam News

കനത്ത മഴ; ശബരി എക്‌സ്പ്രസ് റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടും

ആന്ധ്രാപ്രദേശില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരി എക്‌സ്പ്രസ് റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നാം തീയതി സെക്കന്തരാബാദില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 17230, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, സെപ്റ്റംബര്‍ മൂന്നാം തീയതി തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 17229, തിരുവനന്തപുരം സെന്‍ട്രല്‍ - സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് എന്നിവയാണ് പൂര്‍ണമായി റദ്ദാക്കിയത്. കേരള എക്‌സ്പ്രസ് ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.