Short Vartha - Malayalam News

KTDC ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പി.കെ. ശശിയെ നീക്കണമെന്ന് CPI(M) പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ്

ഫണ്ട് ക്രമക്കേടുകൾ അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്ന് പാർട്ടി നടപടി നേരിട്ട പി.കെ. ശശിയെ KTDC ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് CPI(M) പാലക്കാട് ജില്ലാ നേതൃത്വം. ശശിയെ CITU ജില്ലാ പ്രസിഡന്റ് പദവിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി. വിവിധ ആരോപണങ്ങളെ തുടർന്ന് പി.കെ. ശശിയെ ജില്ലാ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.