Short Vartha - Malayalam News

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് സ്‌ഫോടനം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ IED സ്‌ഫോടനത്തിലാണ് രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചത്. നാല് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭരത് ലാല്‍ സാഹു, കോണ്‍സ്റ്റബിള്‍ സതേര്‍ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയായിരുന്നു സ്‌ഫോടനം. ബുധനാഴ്ച രാത്രിയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്.