Short Vartha - Malayalam News

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉള്‍പ്പെടെ 2 CRPF ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റ് നടത്തിയ ആക്രമണത്തിലാണ് ജവാന്മാര്‍ക്ക് വീരമൃത്യു സംഭവിച്ചത്. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് കൊല്ലപ്പെട്ടത്. CRPFല്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. ഇവര്‍ ഓടിച്ചിരുന്ന ട്രക്ക് സുഖ്മ ജില്ലയിലെ കുഴിബോംബ് ആക്രമണത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.