Short Vartha - Malayalam News

മണിപ്പൂരിൽ അക്രമകാരികളുടെ വെടിയേറ്റ് CRPF ജവാൻ കൊല്ലപ്പെട്ടു

മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ സംഘർഷത്തിലാണ് കലാപകാരികളുടെ വെടിയേറ്റ് CRPF ജവാൻ കൊല്ലപ്പെട്ടത്. മറ്റൊരു CRPF ജവാനും മണിപ്പുർ പോലീസിലെ രണ്ട് കമാൻഡോകൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിരിബാമിലെ മോങ് ബംഗ് ഗ്രാമത്തിലാണ് ആക്രമണം നടന്നത്. കുക്കി സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.