Short Vartha - Malayalam News

മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ജൂലൈ 8ന് മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. ഇതാദ്യമായല്ല രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശനം നടത്തുന്നതെങ്കിലും പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പൂരിലെത്തുന്നത്. ആദ്യ ലോക്‌സഭാ പ്രസംഗത്തിലും രാഹുല്‍ മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. മണിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.