Short Vartha - Malayalam News

സംഘര്‍ഷം; മണിപ്പൂരില്‍ 5 ദിവസത്തേയ്ക്ക് ഇന്റർനെറ്റിന് വിലക്ക്

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതോടെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. ഇന്നു മുതൽ സെപ്റ്റംബർ 15 വൈകിട്ട് മൂന്ന് മണി വരെയാണ് ഇന്‍റർനെറ്റ് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. വിദ്വേഷ പരാമര്‍ശങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ കാരണം വ്യാഴാഴ്ച വരെ സ്കൂളുകൾ പ്രവർത്തിക്കില്ല. സംഘര്‍ഷം കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.