Short Vartha - Malayalam News

മണിപ്പൂർ കലാപത്തിന് ഇന്ന് ഒരു വർഷം

മണിപ്പൂരിലെ മെയ്തി-കുക്കി സംഘർഷം ഒരു വർഷം തികയുന്ന ഇന്ന് കുക്കി സംഘടനയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (IDLF) സമ്പൂർണ അടച്ചുപൂട്ടലിന് ആഹ്വാനം ചെയ്തു. കൂടാതെ മരിച്ചവരോടുള്ള ആദരസൂചകമായി കരിങ്കൊടി ഉയർത്താനും ആവശ്യപ്പെട്ടു. സംഘർഷത്തിൽ മരിച്ച കുക്കി വിഭാഗത്തിലുള്ളവരെ അനുസ്മരിക്കാനായി കാങ്‌പോക്പി ജില്ലയിലെ ഫൈജാങ് ഗ്രാമത്തിലെ രക്തസാക്ഷികളുടെ സെമിത്തേരിയിൽ ഒത്തു കൂടാനും കുക്കി സംഘടന ആഹ്വാനം ചെയ്തു. ഇന്ന് അർധരാത്രി വരെയാണ് അടച്ചിടലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.