Short Vartha - Malayalam News

സംഘര്‍ഷം; മണിപ്പൂരില്‍ മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ

മണിപ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍ ജില്ലകളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. കങ്പോക്പി ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഗ്രാമത്തിലെ വീടുകള്‍ അകേരമികള്‍ തീവെച്ച് നശിപ്പിക്കുകയുണ്ടായി.