Short Vartha - Malayalam News

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ തങ്ബൂഹ് ഗ്രാമത്തില്‍ രണ്ട് സായുധസംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ 46 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകള്‍ക്ക് തീയിട്ടു. സമീപത്തെ സ്‌കൂളില്‍ തമ്പടിച്ചിരുന്ന CRPF ഉദ്യോഗസ്ഥരും അക്രമികളും തമ്മില്‍ വെടിവെയ്പ്പുണ്ടായതായും പോലീസ് അറിയിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.