Short Vartha - Malayalam News

മണിപ്പൂരില്‍ മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റിനെ തട്ടിക്കൊണ്ടുപോയി

മണിപ്പൂര്‍ ഉപഭോക്തൃകാര്യ മന്ത്രി എല്‍. സുസിന്ദ്രോയുടെ പേഴ്സണല്‍ അസിസ്റ്റന്റ് എസ്. സോമോറെന്‍ഡ്രോയെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപം വെച്ച് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച്ച ബിഷ്ണുപൂര്‍ ജില്ലയില്‍ മുന്‍ ചീഫ് സെക്രട്ടറി ഒയിനം നബകിഷോറിന്റെ വസതിക്ക് നേരെ ആയുധധാരികളായ അക്രമികള്‍ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തതിന് പിന്നാലെയാണ് ഈ സംഭവം.