Short Vartha - Malayalam News

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം വൻ തീപിടിത്തം

മണിപ്പൂരിൻ്റെ തലസ്ഥാനമായ ഇംഫാലിൽ മുഖ്യമന്ത്രിയുടെ വസതിക്കും സെക്രട്ടറിയേറ്റിനും സമീപമുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഗോവ മുൻ ചീഫ് സെക്രട്ടറിയും അന്തരിച്ച IAS ഉദ്യോഗസ്ഥനുമായ ടി. കിപ്ഗൻ്റെ കുടുംബത്തിന്റെ ഒരു വർഷത്തിലേറെയായി ഉപേക്ഷിക്കപ്പെട്ട വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് അധികൃതർ പറഞ്ഞു.