Short Vartha - Malayalam News

ആലിപ്പഴ വര്‍ഷം; മണിപ്പൂരില്‍ വ്യാപക നാശനഷ്ടം

മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായി. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇരുചക്രവാഹനങ്ങളിലെത്തിയ യാത്രക്കാര്‍ക്ക് ആലിപ്പഴ വര്‍ഷത്തില്‍ തലയ്ക്ക് പരിക്കേറ്റു. പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ഗ്ലാസില്‍ വിള്ളലുകള്‍ വീണു. ആലിപ്പഴ വര്‍ഷത്തില്‍ തകര്‍ന്ന വീടുകള്‍ സര്‍ക്കാര്‍ നന്നാക്കി നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഉറപ്പ് നല്‍കി.