Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മണിപ്പൂരില്‍ ആറ് പോളിംഗ് സ്‌റ്റേഷനുകളില്‍ ഇന്ന് റീ പോളിംഗ്

സംഘര്‍ഷവും ബൂത്ത് പിടിത്തവുമുണ്ടായ ഔട്ടര്‍ മണിപ്പൂരിലെ ലോക്സഭാ മണ്ഡലത്തിലെ ആറ് പോളിംഗ് സ്റ്റേഷനുകളിലാണ് ഇന്ന് റീ പോളിംഗ് നടക്കുന്നത്. 26ന് നടന്ന വോട്ടെടുപ്പില്‍ ഈ പോളിംഗ് സ്റ്റേഷനുകളില്‍ നാലെണ്ണത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് അജ്ഞാത സംഘം EVMകളും വിവിപാറ്റുകളും നശിപ്പിക്കുകയും വോട്ടെടുപ്പ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. റീ പോളിംഗ് നടക്കുന്ന പശ്ചാത്തലത്തില്‍ ആറ് ബൂത്തുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.