Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധി കൈപ്പറ്റിയത് 1.40 കോടി രൂപ

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും മത്സരിക്കുന്നതിന് രാഹുല്‍ ഗാന്ധി പാര്‍ട്ടി ഫണ്ടില്‍ നിന്നും, ഓരോ മണ്ഡലത്തിലും 70 ലക്ഷം രൂപ വീതം 1.40 കോടി രൂപ കൈപ്പറ്റി. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി ഫണ്ടില്‍ നിന്ന് 87 ലക്ഷം രൂപ കൈപ്പറ്റിയ വിക്രമാദിത്യ സിംഗാണ് ഉയര്‍ന്ന തുക നേടിയ സ്ഥാനാര്‍ത്ഥി. എന്നാല്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി സീറ്റില്‍ നിന്ന് BJP സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിനാട് അദ്ദേഹം പരാജയപ്പെട്ടു.