Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ BJPക്ക് തിരിച്ചടിയായത് അമിത ആത്മവിശ്വാസമാണെന്ന് യോഗി ആദിത്യനാഥ്

അമിത ആത്മവിശ്വാസമാണ് സംസ്ഥാനത്തെ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ BJPയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തിയതെന്നും ആഗ്രഹിച്ച വിജയം നേടുന്നതില്‍ നിന്ന് അത് തടഞ്ഞെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ലഖ്‌നൗവിലെ റാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ ഭീംറാവു അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന BJP സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനി വരാനിരിക്കുന്ന നിയമസഭാ, ഉപതിരഞ്ഞെടുപ്പുകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ MPമാരോടും MLAമാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.