Short Vartha - Malayalam News

വയനാടിന്റെ പുനരധിവാസത്തിനായി 10 കോടി രൂപ അനുവദിച്ച് UP സര്‍ക്കാര്‍

വയനാടിന്റെ പുനരധിവാസത്തിനായി 10 കോടി രൂപ അനുവദിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് ഔദ്യോഗിക കത്തിലൂടെ അറിയിച്ചു. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ തന്റെ സര്‍ക്കാരും സംസ്ഥാനത്തെ ജനങ്ങളും കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.