Short Vartha - Malayalam News

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപായ് സോറൻ BJP യിൽ ചേർന്നു

ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് JMM നേതാവായിരുന്ന ചംപായ് സോറന്റെ കൂറുമാറ്റം. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ജാർഖണ്ഡ് BJP അധ്യക്ഷൻ ബാബുലാൽ മറാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ചംപായ് സോറൻ BJP യിൽ അംഗത്വം എടുത്തത്. അഴിമതിക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറാൻ ജയിലിൽ ആയിരുന്നപ്പോൾ ചംപായ് സോറനാണ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. എന്നാൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് ഹേമന്ത് സോറൻ തിരിച്ചെത്തിയപ്പോൾ ചംപായ് സോറന് മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വന്നു. ഇതോടെയാണ് രാജിവച്ച് BJP യിലേക്ക് ചേക്കേറിയത്. മന്ത്രി സ്ഥാനവും MLA സ്ഥാനവുമുൾപ്പെടെയാണ് രാജിവെച്ചത്.