Short Vartha - Malayalam News

ജമ്മുകശ്മീർ തിരഞ്ഞെടുപ്പ്: കോൺഗ്രസും BJP യും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കും

ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെയും BJP യുടെയും ആദ്യഘട്ട സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാകും പ്രഖ്യാപിക്കുക. സെപ്റ്റംബർ 18നാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളിലും കശ്മീർ താഴ്‌വരയിലെ 16 മണ്ഡലങ്ങളിലുമാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുക.