Short Vartha - Malayalam News

കാര്‍ഷിക നിയമ പരാമര്‍ശം; മാപ്പ് പറഞ്ഞ് കങ്കണ റണാവത്ത്

കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന തിരിച്ചെടുക്കുന്നുവെന്ന് നടിയും BJP എംപിയുമായ കങ്കണ റണാവത്ത്. നടിയുടെ പ്രസ്താവന BJPയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് താരം മാപ്പ് പറഞ്ഞത്. എന്റെ വാക്കുകള്‍ ചിലരെ നിരാശപ്പെടുത്തി, ഞാന്‍ അവ തിരിച്ചെടുക്കുന്നുവെന്നും കങ്കണ പറഞ്ഞു. കാര്‍ഷിക ബില്ലെനെക്കുറിച്ചുളള അഭിപ്രായങ്ങള്‍ കങ്കണയുടെ വ്യക്തിപരമായ പ്രസ്താവനയാണെന്നും പാര്‍ട്ടിയുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും BJP വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞിരുന്നു.