Short Vartha - Malayalam News

‘എമര്‍ജന്‍സി’ റിലീസ്; കങ്കണ റണാവത്തിന് കോടതി നോട്ടീസ്

BJP എംപിയും നടിയുമായ കങ്കണാ റണാവത്തിന് ഛണ്ഡീഗഡിലെ ജില്ലാ കോടതി നോട്ടീസ് അയച്ചു. കങ്കണയുടെ 'എമര്‍ജന്‍സി' എന്ന സിനിമയില്‍ സിഖുകാരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. അഭിഭാഷകനായ രവീന്ദര്‍ സിങ് ബസ്സിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഡിസംബര്‍ അഞ്ചിനകം മറുപടി നല്‍കാനാണ് കോടതി നിര്‍ദേശം. അതേസമയം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തില്‍ തുടരുകയാണ്.