Short Vartha - Malayalam News

കങ്കണയെ അടിച്ച സംഭവം: CISF വനിതാ കോൺസ്റ്റബിളിന് പിന്തുണയുമായി കർഷക സംഘടനകൾ

ചണ്ഡീഗഡ് വിമാനത്താവളത്തിൽ വെച്ച് നടിയും BJP എംപിയുമായ കങ്കണ റണാവത്തിനെ അടിച്ച സംഭവത്തിൽ CISF വനിതാ കോൺസ്റ്റബിൾ കുൽവീന്ദർ കൗറിന് പിന്തുണയുമായി നിരവധി കർഷക സംഘടനകൾ രംഗത്തെത്തി. വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയും ഉൾപ്പെടെയുള്ള കർഷക സംഘടനകൾ ആവശ്യപ്പെട്ടു. കോൺസ്റ്റബിളിനോട് ഒരു അനീതിയും കാണിക്കരുതെന്ന് ആവശ്യപ്പെട്ട് ജൂൺ 9 ന് മൊഹാലിയിൽ മൊഹാലി സീനിയർ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് SKM (രാഷ്ട്രീയേതര) നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു.