Short Vartha - Malayalam News

അപകീര്‍ത്തി പരാമര്‍ശം; ദിലീപ് ഘോഷിനും സുപ്രിയ ശ്രീനേതിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ബോളിവുഡ് നടി കങ്കണ റണാവത്തിനും എതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിനാണ് BJP MP ദിലീപ് ഘോഷിനെയും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിനെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തത്. നേതാക്കാള്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തിയതായി ബോധ്യപ്പെട്ടതായും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കവെ പൊതു ഇടങ്ങളില്‍ സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.