Short Vartha - Malayalam News

മനോജ് കുമാര്‍ വര്‍മ പുതിയ കൊല്‍ക്കത്ത പോലീസ് കമ്മിഷണർ

വിനീത് ഗോയലിന് പകരക്കാരനായി പുതിയ കൊല്‍ക്കത്ത പോലീസ് കമ്മിഷണറായി മനോജ് കുമാര്‍ വര്‍മയെ പശ്ചിമ ബംഗാൾ സർക്കാർ നിയമിച്ചു. ആര്‍ജി. കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം കൈകാര്യം ചെയ്തതിൽ വിനീത് ഗോയലിന് ഗരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് പശ്ചിമ ബംഗാൾ സർക്കാർ അദ്ദേഹത്തെ കൊല്‍ക്കത്ത പോലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് നീക്കിയത്.