Short Vartha - Malayalam News

ഡോക്ടർമാരെ വീണ്ടും ചർച്ചയ്ക്കു വിളിച്ച് മമത ബാനർജി

ആർജി.കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണ്ടും ചർച്ചയ്ക്ക് വിളിച്ചു. ഇത് അഞ്ചാം തവണയാണ് മമത ബാനർജി പ്രതിഷേധിക്കുന്ന ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിക്കുന്നത്. മമത ബാനർജിയുടെ ക്ഷണം സ്വീകരിക്കണമോ എന്ന് പ്രതിഷേധിക്കുന്ന ഡോക്ടർമാർ ഇന്ന് ചേരുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം തീരുമാനിക്കും. കോൽക്കത്തയിലെ കാളിഘട്ടിലെ വസതിയിലേക്ക് വൈകിട്ട് 4:45 നാണ് മമത ബാനർജി ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.