Short Vartha - Malayalam News

മമത ബാനർജിയുമായി പൊതുവേദി പങ്കിടില്ല: ബംഗാൾ ഗവർണർ

കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് മുഖ്യമന്ത്രി മമത ബാനർജിയുമായി പൊതുവേദി പങ്കിടില്ലെന്ന് വ്യക്തമാക്കി. ബംഗാൾ സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താൻ മുഖ്യമന്ത്രിയെ സാമൂഹികമായി ബഹിഷ്കരിക്കുകയാണെന്നും മുഖ്യമന്ത്രിയുമായി ഒരു പൊതുവേദി പങ്കിടുകയോ മുഖ്യമന്ത്രി ഉൾപ്പെടുന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യില്ലെന്നും ഗവർണർ പറഞ്ഞു.