Short Vartha - Malayalam News

ആർജി. കർ മെഡിക്കൽ കോളേജിലെ മുൻ പ്രിന്‍സിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി

യുവ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍ജി. കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ഡോക്ടര്‍ രജിസ്‌ട്രേഷന്‍ പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിൽ റദ്ദാക്കി. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേടുകളിലും സന്ദീപ് ഘോഷ് CBI കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് നടപടി. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതോടെ സന്ദീപ് ഘോഷിന് ഇനി മുതൽ ആരെയും ചികിത്സി അവകാശമുണ്ടാകില്ല. രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ബംഗാൾ ഘടകം സന്ദീപ് ഘോഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ ഘോഷ് നോട്ടീസിന് മറുപടി നൽകിയില്ല. തുടര്‍ന്നാണ് നടപടി.