Short Vartha - Malayalam News

യുവ ഡോക്ടറുടെ മരണം; ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സമരം തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ മമത ബാനര്‍ജി അംഗീകരിച്ചു. സമരക്കാര്‍ മുന്നോട്ടുവെച്ച അഞ്ച് ആവശ്യങ്ങളില്‍ മൂന്നെണ്ണമാണ് അംഗീകരിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും മാറ്റി. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് ഗോയലിനേയും മാറ്റും.