Short Vartha - Malayalam News

ബംഗാളിലെ വെള്ളപ്പൊക്കം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മമത ബാനര്‍ജി

പശ്ചിമ ബംഗാളില്‍ പ്രളയം മൂലമുണ്ടായ വ്യാപക നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ കേന്ദ്ര ഫണ്ട് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോവര്‍ ദാമോദറിലും സമീപ പ്രദേശങ്ങളിലും 2009 ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഈ വിഷയം ഗൗരവമായി പരിഗണിക്കണം. ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്ര ഫണ്ട് അനുവദിക്കണമെന്നും മമത കത്തില്‍ സൂചിപ്പിച്ചു. അതേസമയം ദാമോദര്‍ വാലി കോര്‍പറേഷന്‍ 5.5 ലക്ഷം കുസെക്‌സ് വെള്ളം തുറന്നുവിട്ടതാണ് തെക്കന്‍ ബംഗാളില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് മമതയുടെ ആരോപണം.