Short Vartha - Malayalam News

സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തി മമത ബാനര്‍ജി

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധ സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച്ച നടത്തി. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പരിശോധിക്കുമെന്നും കൊലപാതക കേസിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അവര്‍ക്ക് ഉറപ്പ് നല്‍കി. മുഖ്യമന്ത്രി എന്ന നിലയിലല്ല സഹോദരിയായാണ് നിങ്ങളെ കാണാന്‍ വന്നതെന്നും നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പ് നല്‍കുന്നതായും മമത പറഞ്ഞു.