Short Vartha - Malayalam News

വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധിക്കുന്ന ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീംകോടതി

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്ന ഡോക്ടർമാർ നാളെ വൈകിട്ട് അഞ്ചിനകം ജോലിയിൽ പ്രവേശിക്കണം. അല്ലാത്തപക്ഷം അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകുമെന്ന് സുപ്രീംകോടതി പറഞ്ഞു. വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിന്റെ വാദം കേൾക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്. അതേസമയം ഡോക്ടർമാരുടെ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അത് ജില്ലാ കളക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും പശ്ചിമ ബംഗാൾ സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി.