Short Vartha - Malayalam News

ഡോക്ടറുടെ ബലാത്സംഗ കൊലപാതകക്കേസ്; ജോലിയില്‍ പ്രവേശിക്കില്ലെന്ന് ഡോക്ടര്‍മാര്‍

സെപ്റ്റംബര്‍ 10 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്കകം ജോലി പുനരാരംഭിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിക്കുമെന്ന് പ്രതിഷേധിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. അതേസമയം സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെയും രാജി ആവശ്യപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ആരോഗ്യവകുപ്പിന്റെ ആസ്ഥാനമായ സ്വസ്ത്യഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനാല്‍ പശ്ചിമ ബംഗാളില്‍ ആരോഗ്യ സംരക്ഷണ സംവിധാനം പ്രതിസന്ധിയിലാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍.