Short Vartha - Malayalam News

പൗരത്വ ഭേദഗതി നിയമം: പി. സന്തോഷ് കുമാർ MP നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ചട്ടങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് രാജ്യസഭാ MP പി. സന്തോഷ് കുമാർ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. 2019ൽ പാർലമെൻ്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം മതേതരമാക്കുന്നതിനായി സന്തോഷ് കുമാർ രാജ്യസഭയിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. സ്വകാര്യ ബില്ലിലെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സുപ്രീംകോടതിയില്‍ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പൗരത്വം നൽകുന്നതിലെ മതപരമായ മതപരമായ വേര്‍തിരിവ് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.