Short Vartha - Malayalam News

യുവ ഡോക്ടറുടെ കൊലപാതകം; വിക്കീപീഡിയയില്‍ നിന്ന് ഇരയുടെ പേര് നീക്കണമെന്ന് സുപ്രീംകോടതി

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇരയുടെ പേര് പ്രസിദ്ധീകരിച്ച വിക്കിപീഡിയയോട് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ചുള്ള CBI സ്റ്റാറ്റസ് റിപ്പോര്‍ട്ട് മോശമെന്നും സുപ്രീംകോടതി പറഞ്ഞു. റിപ്പോര്‍ട്ടില്‍ CBI വെളിപ്പെടുത്തിയ കാര്യങ്ങള്‍ മോശമാണെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അതിന്റെ കണ്ടെത്തലുകള്‍ കോടതിയെ വളരെയധികം അസ്വസ്ഥമാക്കിയെന്നും വ്യക്തമാക്കി.