Short Vartha - Malayalam News

യുവ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തില്‍ പ്രതിഷേം നടത്തിയിരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു. ശനിയാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്നും ഇവര്‍ അറിയിച്ചു. താല്‍ക്കാലികമായാണ് അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കുന്നത്. സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ആവശ്യമെങ്കില്‍ വീണ്ടും സമരം നടത്തുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.