Short Vartha - Malayalam News

കൊല്‍ക്കത്തയില്‍ നഴ്‌സിനു നേരെ രോഗിയുടെ ലൈംഗികാതിക്രമം

പശ്ചിമബംഗാളില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നേരെ വീണ്ടും അതിക്രമം. ബിര്‍ഭും ജില്ലയിലെ ഇലംബസാര്‍ ആരോഗ്യ കേന്ദ്രത്തില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന് നേരെയാണ് രോഗി ലൈംഗികാതിക്രമം നടത്തിയത്. ഡോക്ടര്‍ നല്‍കിയ നിര്‍ദേശപ്രകാരം ഡ്രിപ്പ് ഇടാനായി അടുത്തേക്ക് ചെന്നപ്പോഴാണ് യുവാവ് നഴ്‌സിനെ കടന്നുപിടിച്ചത്. യുവാവ് തന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചുവെന്ന് നഴ്‌സ് പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി രോഗിയെ അറസ്റ്റ് ചെയ്തു. ബംഗാളില്‍ യുവഡോക്ടര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് വീണ്ടും അതിക്രമമുണ്ടായിരിക്കുന്നത്.