Short Vartha - Malayalam News

കൊച്ചിയില്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍

എളമക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്സ് റാക്കറ്റിന്റെ കണ്ണിയായ സെറീന, സഹായി ശ്യാം, സെറീനയ്ക്കൊപ്പം സംഘത്തെ നിയന്ത്രിച്ചിരുന്ന മറ്റൊരു സ്ത്രീ എന്നിവരാണ് എളമക്കര പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിച്ച ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ സംഘം ഇരുപതിലേറെ പേര്‍ക്ക് എത്തിച്ചുനല്‍കിയെന്നാണ് വിവരം. പെണ്‍കുട്ടി ഇപ്പോള്‍ പോലീസ് സംരക്ഷണയിലാണ്.