Short Vartha - Malayalam News

പീഡന പരാതി; ബ്രോ ഡാഡി സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍

'ബ്രോ ഡാഡി' സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് പീഡിപ്പിച്ചെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ കീഴടങ്ങിയ മണ്‍സൂറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മന്‍സൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ഗച്ചിബൗളി പോലിസ് അറിയിച്ചു. പീഡനത്തെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത് ഫെഫ്കയിലായിരുന്നെന്നും എന്നാല്‍ ഫെഫ്ക നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പരാതിക്കാരി പറയുന്നു.