Short Vartha - Malayalam News

ലൈസന്‍സ് തര്‍ക്കം; കൊച്ചിയിലെ അഞ്ച് ‘ഹാജി അലി’ ഔട്ട്‌ലെറ്റുകളില്‍ റിസീവറുടെ നടപടി

പനമ്പിള്ളി നഗര്‍, ഇടപ്പളളി, കോതമംഗലം, ആലുവ, കാക്കനാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാജി അലിയുടെ ഔട്ട് ലെറ്റുകളിലാണ് മുംബൈ ഹൈക്കോടതി നിയോഗിച്ച റിസീവറിന്റെയും സംഘത്തിന്റെയും നടപടി. ഔട്ട് ലെറ്റുകളിലെ പാത്രങ്ങള്‍, നെയിം ബോര്‍ഡ് എന്നിവ ഉള്‍പ്പെടെ ഹാജി അലി ഗ്രൂപ്പിന്റെ പേരു പതിച്ചതെല്ലാം സംഘം കണ്ടുകെട്ടി. രാജ്യത്തെ പ്രമുഖ ജ്യൂസ് വില്‍പ്പന ബ്രാന്‍ഡായ ഹാജി അലി ഗ്രൂപ്പിന്റെ ട്രേഡ് മാര്‍ക്ക് ലൈസന്‍സ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കൊച്ചി സ്വദേശിയായ വിനോദ് നായര്‍ക്കായിരുന്നു ഹാജി അലി ഗ്രൂപ്പിന്റെ ഫ്രാഞ്ചൈസി അനുവദിച്ചത്. ഒരു ഫ്രാഞ്ചൈസിക്കുളള ലൈസന്‍സ് ഉപയോഗിച്ച് അനുമതിയില്ലാതെ അഞ്ചിടത്ത് ജ്യൂസ് പാര്‍ലറുകള്‍ തുടങ്ങിയതോടെയാണ് കമ്പനി നടപടിയെടുത്തത്.