Short Vartha - Malayalam News

കനത്ത മഴയില്‍ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞു വീണു; സര്‍വീസ് തടസ്സപ്പെട്ടു

നഗരത്തില്‍ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഇതേതുടര്‍ന്ന് കലൂര്‍ മെട്രോ സ്‌റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്‌റ്റേഷനും ഇടയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് മറിഞ്ഞ് വീണ് അപകടമുണ്ടായി. ഇതോടെ ഈ റൂട്ടിലെ സര്‍വീസ് നിര്‍ത്തിവെച്ചു. എറണാകുളം സൗത്ത് - കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടര്‍പ്പോളിനും മറിഞ്ഞു വീണു. രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവെച്ചു.