Short Vartha - Malayalam News

മധ്യയൂറോപ്പ്യന്‍ രാജ്യങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും

കനത്ത മഴയെ തുടര്‍ന്ന് ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് റൊമാനിയ എന്നീ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. പോളണ്ടില്‍ നാല് മരണവും ചെക്ക് റിപ്പബ്ലിക്കില്‍ മൂന്നും റൊമാനിയയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോളണ്ട് സര്‍ക്കാര്‍ 260 ദശലക്ഷം ഡോളര്‍ പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.