Short Vartha - Malayalam News

വെള്ളപ്പൊക്കം തടയുന്നതില്‍ പരാജയപ്പട്ടു; 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ

ഉത്തരകൊറിയയിലുണ്ടായ വെള്ളപ്പൊക്കം തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥര്‍ക്ക് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വധശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, ഡ്യൂട്ടിയില്‍ വീഴ്ചവരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രളയത്തില്‍ ആയിരത്തോളം പേര്‍ മരിച്ചിരുന്നു. കനത്ത മഴയും ഉരുള്‍പ്പൊട്ടലും ചാങ്ഗാങ് പ്രവശ്യയില്‍ കനത്ത നാശം വിതച്ചിരുന്നു. ഇതിന് പിന്നാലെയാണ് കിം ജോങ് ഉന്നിന്റെ കടുത്ത നടപടിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.