Short Vartha - Malayalam News

പശ്ചിമംഗാളിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

പശ്ചിമബംഗാളില്‍ കനത്ത മഴ തുടരുന്നതിനെ തുടര്‍ന്നാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഹൂഗ്ലി ജില്ലയിലെ ആരാംബാഗില്‍ പലയിടത്തും വീടുകളും റോഡുകളും വെള്ളത്തിനടിയിലായി. ഝാര്‍ഖണ്ഡിലെ രണ്ട് അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിനാല്‍ പശ്ചിമബംഗാളിന്റെ തെക്കന്‍ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ വടക്കന്‍ ബംഗാളിലെ കൂച്ച്ബെഹാര്‍, അലിപുര്‍ദുവാര്‍ ജില്ലകളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.