Short Vartha - Malayalam News

ബലാത്സംഗക്കേസിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി ബിൽ ബംഗാളിൽ നാളെ അവതരിപ്പിക്കും

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ ബലാൽസം​ഗ കേസ് പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനായി 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024' നാളെ നിയമസഭയിൽ അവതരിപ്പിക്കും. ഇതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങി. മുഖ്യമന്ത്രി മമത ബാനർജി ബിൽ സഭയിൽ അവതരിപ്പിക്കും. ബലാത്സംഗ കേസ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാൽ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. ബിൽ പാസാക്കി ​ഗവർണർക്ക് അയക്കുമെന്നും, ​ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നുമാണ് മമത പ്രഖ്യാപിച്ചിരിക്കുന്നത്.