Short Vartha - Malayalam News

ബംഗാളിലെ ആരോഗ്യവകുപ്പിലെ ക്രമക്കേടുകൾ കണ്ടെത്തി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം: ബിജെപി MP

കൊല്‍ക്കത്ത ആര്‍. ജികര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി MP യും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജ്യോതിര്‍മയ് സിങ് മഹതോ ED ക്ക് കത്തയച്ചു. ബംഗാളിലെ ആരോഗ്യമേഖലയില്‍ വ്യാപകമായ അഴിമതിയും അധികാരദുര്‍വിനിയോഗവുമാണ് നടക്കുന്നതെന്ന് ജ്യോതിര്‍മയ് സിങ് മഹതോ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെന്ന നിലയില്‍ ആരോഗ്യവകുപ്പില്‍നിന്ന് പുറത്തുവരുന്ന ക്രമക്കേടുകളില്‍ മമതയും ഉത്തരവാദിയാണെന്ന് മഹതോ ആരോപിച്ചു. സന്ദീപ് ഘോഷ് ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്നതില്‍ മമതയുടെ പങ്ക് നിഷേധിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ED ക്ക് നൽകിയ കത്തില്‍ ആവശ്യപ്പെട്ടു.