Short Vartha - Malayalam News

സൂപ്പര്‍-ലാര്‍ജ് ആയുധമായ ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചതായി ഉത്തര കൊറിയ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് തരം തന്ത്രപരമായ മിസൈലുകളുടെ വിജയകരമായ പരീക്ഷണങ്ങളാണ് നടത്തിയത്. ഉത്തരകൊറിയയുടെ സുരക്ഷയ്ക്ക് പുറത്തു നിന്നുള്ള ശക്തികള്‍ ഉയര്‍ത്തുന്ന ഗുരുതരമായ ഭീഷണിക്കുള്ള മറുപടിയാണ് ഈ പരീക്ഷണങ്ങളെന്ന് കിം പറഞ്ഞതായി സര്‍ക്കാര്‍ മാധ്യമമായ KCNA റിപ്പോര്‍ട്ട് ചെയ്തു.