ഉത്തരകൊറിയ കിഴക്കന്‍ കടലിലേക്ക് മിസൈല്‍ വിക്ഷേപണം നടത്തി

കിഴക്കന്‍ കടലിലേക്ക് (ജപ്പാന്‍ കടൽ) ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണകൊറിയന്‍ സൈന്യം പറഞ്ഞു. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.