സിനിമ കണ്ടതിന് കൗമാരക്കാരെ 12 വര്‍ഷത്തെ കഠിനാധ്വാനത്തിന് ശിക്ഷിച്ച് ഉത്തര കൊറിയ

ദക്ഷിണ കൊറിയന്‍ സിനിമകള്‍, സംഗീതം, മ്യൂസിക് വീഡിയോകള്‍ തുടങ്ങിയവ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. ദക്ഷിണ കൊറിയയിലെ വിനോദങ്ങള്‍ ആസ്വദിച്ചാല്‍ 2020 ലെ പുതിയ നിയമം അനുസരിച്ച് കഠിന ശിക്ഷകളാണ് ഉത്തര കൊറിയ നല്‍കുന്നത്. യുവാക്കള്‍ ചിന്താഗതികള്‍ മാറ്റുന്നു എന്ന ആശങ്ക ഉത്തര കൊറിയന്‍ പരമാധികാരി കിം ജോംഗ് ഉന്നിനെ അസ്വസ്ഥനാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.