സൂപ്പര്‍-ലാര്‍ജ് ആയുധമായ ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചതായി ഉത്തര കൊറിയ
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് തരം തന്ത്രപരമായ മിസൈലുകളുടെ വിജയകരമായ പരീക്ഷണങ്ങളാണ് നടത്തിയത്. ഉത്തരകൊറിയയുടെ സുരക്ഷയ്ക്ക് പുറത്തു നിന്നുള്ള ശക്തികള്‍ ഉയര്‍ത്തുന്ന ഗുരുതരമായ ഭീഷണിക്കുള്ള മറുപടിയാണ് ഈ പരീക്ഷണങ്ങളെന്ന് കിം പറഞ്ഞതായി സര്‍ക്കാര്‍ മാധ്യമമായ KCNA റിപ്പോര്‍ട്ട് ചെയ്തു.
വെള്ളപ്പൊക്കം തടയുന്നതില്‍ പരാജയപ്പട്ടു; 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ
ഉത്തരകൊറിയയിലുണ്ടായ വെള്ളപ്പൊക്കം തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥര്‍ക്ക് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വധശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, ഡ്യൂട്ടിയില്‍ വീഴ്ചവരുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രളയത്തില്‍ ആയിരത്തോളം പേര്‍ മരിച്ചിരുന്നു. കനത്ത മഴയും ഉരുള്‍പ്പൊട്ടലും ചാങ്ഗാങ് പ്രവശ്യയില്‍ കനത്ത നാശം വിതച്ചിരുന്നു. ഇതിന് പിന്നാലെയാണ് കിം ജോങ് ഉന്നിന്റെ കടുത്ത നടപടിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ജപ്പാന്‍ കടലിലേക്കാണ് ഉത്തരകൊറിയ മിസൈല്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഖര-ഇന്ധന എഞ്ചിനുള്ള പുതിയ തരം ഇന്റര്‍മീഡിയറ്റ് റേഞ്ച് ഹൈപ്പര്‍സോണിക് മിസൈലാണ് വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയ ഈ വര്‍ഷം ഇതുവരെ നടത്തിയ മൂന്നാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമായിരുന്നു ഇത്. ഉത്തര കൊറിയ മിസൈല്‍ വിക്ഷേപിച്ചതായി ജപ്പാനും സ്ഥിരീകരിച്ചു.
സ്ട്രാറ്റജിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ
ചൊവ്വാഴ്ച ഉത്തരകൊറിയയിലെ പടിഞ്ഞാറൻ സമുദ്രത്തിലാണ് ഹ്വസല്‍-2 എന്ന സ്ട്രാറ്റജിക് മിസൈല്‍ പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണം അയല്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് ഉത്തര കൊറിയ പറഞ്ഞു. സൗത്ത് കൊറിയയുടെ സേനയായ സോള്‍സ് മിലിട്ടറിയാണ് മിസൈലുകളുടെ വിക്ഷേപണം ആദ്യം ശ്രദ്ധിച്ചത്.
സിനിമ കണ്ടതിന് കൗമാരക്കാരെ 12 വര്‍ഷത്തെ കഠിനാധ്വാനത്തിന് ശിക്ഷിച്ച് ഉത്തര കൊറിയ
ദക്ഷിണ കൊറിയന്‍ സിനിമകള്‍, സംഗീതം, മ്യൂസിക് വീഡിയോകള്‍ തുടങ്ങിയവ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. ദക്ഷിണ കൊറിയയിലെ വിനോദങ്ങള്‍ ആസ്വദിച്ചാല്‍ 2020 ലെ പുതിയ നിയമം അനുസരിച്ച് കഠിന ശിക്ഷകളാണ് ഉത്തര കൊറിയ നല്‍കുന്നത്.Read More
ഉത്തരകൊറിയ കിഴക്കന്‍ കടലിലേക്ക് മിസൈല്‍ വിക്ഷേപണം നടത്തി
കിഴക്കന്‍ കടലിലേക്ക് (ജപ്പാന്‍ കടൽ) ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണകൊറിയന്‍ സൈന്യം പറഞ്ഞു. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.